ക്ലാസിക് പോരാട്ടം കണ്ടു ബാഡ്മിന്റൺ മിക്സഡ് ഡബിൾസ് ഫൈനൽ, സ്വർണവും വെള്ളിയും ചൈനക്ക്

ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി ചൈന. അവരുടെ മികച്ച താരങ്ങൾ തന്നെ ഫൈനലിൽ മുഖാമുഖം വന്നപ്പോൾ കണ്ടത് ക്ലാസിക് പോരാട്ടം. മൂന്നു സെറ്റ് കടുത്ത പോരാട്ടത്തിന് ഒടുവിലാണ് വാങ് യിലിയു, ഹുവാങ് ഡോഗ്പിങ് സഖ്യം ഷെങ് സിവെയി, ഹുവാങ് യാഖിയോങ് സഖ്യത്തെ വീഴ്ത്തിയത്.

ആദ്യ സെറ്റ് 21-17 നു നേടിയ ശേഷം 21-17 നു അടുത്ത സെറ്റ് കൈവിടുന്ന വാങ് ഡോഗ്പിങ് സഖ്യം മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. ഒടുവിൽ 21-19 നു മൂന്നാം സെറ്റ് നേടിയ അവർ സ്വർണം സ്വന്തം പേരിൽ കുറിച്ചു. അതേസമയം ഹോങ് കോങ് സഖ്യത്തെ 21-17, 23-21 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ജപ്പാൻ സഖ്യമായ അറിശ ഹിഗാഷിനോ, യുറ്റ വാറ്റനബെ സഖ്യം വെങ്കലം നേടി.