ഏകദിനം ഇനി വേണ്ട!!! തീരുമാനവുമായി ബെന്‍ സ്റ്റോക്സ്

Sports Correspondent

ഏകദിന ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുകയാണെന്ന് അറിയിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ്. 31 വയസ്സുകാരന്‍ ഈ തീരുമാനത്തിലേക്ക് എത്തിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് അറിയിച്ചത്.

2011ൽ അയര്‍ലണ്ടിനെതിരെ ആണ് താരം ഏകദിന അരങ്ങേറ്റം നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലാണ് താരം അവസാനമായി ഏകദിനം കളിച്ചത്.

മൂന്ന് ശതകങ്ങള്‍ ഉള്‍പ്പെടെ 2919 റൺസാണ് താരം ഈ ഫോര്‍മാറ്റിൽ നിന്ന് സ്കോര്‍ ചെയ്തത്. 74 വിക്കറ്റും താരം നേടി.