രോഹിതിന് ഡബിൾ സെഞ്ചുറിയില്ല, ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

സൗത്ത് ആഫ്രിക്കക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 324 എന്ന നിലയിൽ. രണ്ടാം ദിവസം ആദ്യ സെഷനിൽ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 176 റൺസ് എടുത്താണ് രോഹിത് ശർമ്മ പുറത്തായത്.  മഹാരാജിന്റെ പന്തിൽ ഡി കോക്ക് താരത്തെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. നേരത്തെ രോഹിത്തിനെ പുറത്താക്കാനുള്ള അവസരം ഡി കോക്ക് നഷ്ട്ടപെടുത്തിയിരുന്നു.

രോഹിത് പുറത്തായെങ്കിലും മായങ്ക് അഗർവാൾ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ചുറി തികച്ചു. ഇന്ത്യയിൽ മായങ്ക് അഗർവാളിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ലഞ്ചിന് പിരിയുമ്പോൾ 138 റൺസുമായി മായങ്ക് അഗർവാളും 6 റൺസുമായി പൂജാരയുമാണ് ക്രീസിൽ ഉള്ളത്.

Previous articleബെൻ സ്റ്റോക്സ് പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരം
Next articleജോട്ട ഇന്ന് ബെസികാസിനെതിരെ കളിക്കില്ല