ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ബെൻ സ്റ്റോക്സ് മാറ്റണം എന്ന് ഇംഗ്ലണ്ട് കോച്ച്

Newsroom

ഇംഗ്ലണ്ട് ആൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ എകദിനത്തിൽ നിന്ന് വിരമിക്കാൻ ഉള്ള തീരുമാനം മാറ്റണം എന്ന് ഇംഗ്ലണ്ട് കോച്ച് മാത്യു മോട്ട്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കിരീടം നിലനിർത്താൻ ടീമിനെ സഹായിക്കാൻ ബെംസ്റ്റോക്സ് ഉണ്ടാകണം എന്ന് താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Picsart 22 11 15 13 11 42 247

സ്റ്റോക്സ് ഏകദിന വിരമിക്കലിനെ കുറിച്ച് എന്നോട് സംസാരിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത്, അവൻ എടുക്കുന്ന ഏത് തീരുമാനത്തിനും ഞാൻ പിന്തുണ നൽകുമെന്നായിരുന്നു, എന്നാൽ ഞാൻ അവനോട് പറഞ്ഞു, ഇപ്പോൾ വിരമിക്കേണ്ടതില്ല, കുറച്ചു കാലം 50 ഓവർ കളൊക്കാതിരുന്നാൽ മതി എന്ന്. മോട്ട് ബ്രിട്ടീഷ് മാധ്യമങ്ങളോട് പറഞ്ഞു

അത് അവന്റെ തീരുമാനമാണ്. അവന് എപ്പോൾ വേണം എങ്കിലും റിട്ടയർമെന്റ് പിൻവലിക്കാം. ഒരു ലോകകപ്പ് വർഷമാണ് മുന്നിൽ ഉള്ളത്. നമുക്ക് അവനെ ലഭിച്ചാൽ അത് വലിയ സഹായകമാകും. അദ്ദേഹം പറഞ്ഞു.