ഹാര്‍ദ്ദിക് ഇനിയും അകലെ തന്നെ, സ്റ്റോക്സ് ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍

- Advertisement -

ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി താന്‍ കാണുന്നത് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ആണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കൊറോണ വ്യാപനത്തിനിടയില്‍ വീട്ടില്‍ കഴിയുന്ന താരം ട്വിറ്ററിലെ ചോദ്യോത്തര വേദിയില്‍ ആണ് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയാണോ അതോ ബെന്‍ സ്റ്റോക്സ് ആണോ മികച്ച ഓള്‍റൗണ്ടര്‍ എന്ന ചോദ്യത്തിനുള്ള മറുടി നല്‍കിയത്.

ഹാര്‍ദ്ദിക്കിന് വലിയ കഴിവുണ്ടെന്നും എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ തന്റെ അഭിപ്രായത്തില്‍ ബെന്‍ സ്റ്റോക്സ് ആണെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. ഹാര്‍ദ്ദിക്കിന് തന്റെ ലോക ഇലവനില്‍ സ്ഥാനം ലഭിയ്ക്കുവാനുള്ള അന്താരാഷ്ട്ര പരിചയമില്ലെന്നും അതിനാല്‍ തന്നെ ആ സ്ഥാനം താന്‍ സ്റ്റോക്സിന് വിട്ട് നല്‍കുന്നുവെന്നും ഹോഗ് പറഞ്ഞു.

Advertisement