പരമ്പരകള്‍ക്ക് ഒരേ സമയം രണ്ട് ടീമുകള്‍, ബിസിസിഐ നീക്കം ഇങ്ങനെയെന്ന് അഭ്യൂഹം

Photo : Twitter/@BCCI
- Advertisement -

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഒരേ സമയം രണ്ട് ടീമുകളെ ഉപയോഗിച്ച് പരമ്പരകള്‍ ക്രമീകരിക്കുവാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. ഇപ്പോള്‍ നഷ്ടമായ പരമ്പരകള്‍ തീര്‍ക്കുവാന്‍ തുടരെ മത്സരങ്ങള്‍ കളിക്കേണ്ട സാഹചര്യം വന്നേക്കുമെന്നും അത് താരങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുവാന്‍ സാധ്യതയുണ്ടെന്നുമുള്ള കണ്ടെത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍.

അതിന് പകരം രണ്ട് ടീമുകളെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യന്‍ ബോര്‍ഡ് പരിഗണിക്കുന്ന സമീപനം. ഇന്ത്യയുടെ ടെസ്റ്റ് – വൈറ്റ് ബോള്‍ ടീമുകളെ പ്രത്യേകം പ്രത്യേകം ആക്കി മാറ്റുക എന്നതാണ് ബിസിസിഐ ലക്ഷ്യമാക്കുന്നതെന്നാണ് അറിയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് എന്ന് നടക്കുമെന്ന് അറിയില്ലെങ്കിലും കാര്യങ്ങള്‍ ആരംഭിച്ചാല്‍ സ്പോണ്‍സര്‍മാരുടെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ആളുകളുടെയെല്ലാം കാര്യങ്ങള്‍ പരിഗണിച്ച് ഒരേ സമയം ഒരു ടെസ്റ്റ് പരമ്പരയോ ടി20 പരമ്പരയോ കളിക്കുന്നത് ഗുണകരമാകുമെന്ന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു ബിസിസിഐ വക്താവ് അഭിപ്രായപ്പെട്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയ ഇത്തരം ഒരു സമീപനം എടുത്തിരുന്നു. 2017ല്‍ പൂനെയില്‍ ടെസ്റ്റ് കളിച്ച ഓസ്ട്രേലിയ അതിന് ഒരു ദിവസം മുന്നെ അഡിലെയ്ഡ് ഓവലില്‍ ശ്രീലങ്കയ്ക്കെതിരെ ടി20 മത്സരം കളിച്ചിരുന്നു. അന്ന് ടി20 കളിച്ച സ്ക്വാഡില്‍ സ്റ്റീവ് സ്മിത്ത് നയിച്ച ടെസ്റ്റ് ടീമിലെ ആരും അംഗങ്ങളായിരുന്നില്ല.

Advertisement