യോവിചിനു വീട്ടിലെ പരിശീലനത്തിനിടെ പരിക്ക്

- Advertisement -

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിചിന് വീണ്ടും പരിക്കേറ്റ്. ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ പരിശീലനം നടത്തുന്നതിനിടയിലാണ് പരിക്കേറ്റത്. താരം നീണ്ട കാലം പുറത്ത് ഇരുന്നേക്കും. ഈ സീസണിൽ പരിക്ക് കാരണം പല തവണ പുറത്തിരിക്കേണ്ടി വന്ന താരമാണ് യോവിച്. റയൽ മാഡ്രിഡ് പരിശീലനം പുനരാരംഭിക്കാൻ അടുത്ത് എത്തിപ്പോൾ ഏറ്റ ഈ പരിക്ക് താരത്തിന് വലിയ തിരിച്ചടിയാകും.

തിങ്കളാഴ്ച ആണ് റയൽ മാഡ്രിഡ് പരിശീലനം പുനരാരംഭിക്കുന്നത്. യോവിചിനോടൊപ്പം ഹസാർഡ്, അസൻസിയോ എന്നിവരും തിങ്കളാഴ്ച പരിശീലനത്തിന് ഗ്രൗണ്ടിൽ ഉണ്ടാവില്ല. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ നിന്നായിരുന്നു ഈ സീസൺ തുടക്കത്തിൽ സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.

Advertisement