കശ്മീര്‍ പ്രീമിയര്‍ ലീഗിൽ കളിക്കുന്നതിന് തന്നെ ബിസിസിഐ ഭീഷണിപ്പെടുത്തുകയാണെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷൽ ഗിബ്സ്. ഓഗസ്റ്റ് ആറിന് മുറാദാബാദിൽ ആരംഭിക്കുവാനിരിക്കുന്ന ടൂര്‍ണ്ണമെന്റിൽ പങ്കെടുത്താൽ തന്നെ ഇന്ത്യയിലേക്ക് ക്രിക്കറ്റിനായി പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ അറിയിച്ചുവെന്നാണ് ഗിബ്സ് പറയുന്നത്.
ട്വിറ്ററിലൂെടെയാണ് ഗിബ്സ് ഈ കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ബിസിസിഐ ഇത്തരത്തിൽ മറ്റു ബോര്‍ഡുകളിന്മേലും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം റഷീദ് ലത്തീഫും വ്യക്തമായിരിക്കുന്നത്.
Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they won’t allow me entry into India for any cricket related work. Ludicrous 🙄
— Herschelle Gibbs (@hershybru) July 31, 2021