ഗുണമുണ്ടാകും പക്ഷേ ബിസിസിഐ തീരുമാനിക്കട്ടേ, വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ്

വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ കളിക്കുവാന്‍ അനുമതി നൽകാറില്ല. എന്നാൽ അത്തരത്തിൽ താരങ്ങള്‍ക്ക് അനുവാദം നൽകുകയാണെങ്കില്‍ അത് വിദേശ പിച്ചുകളുമായി പൊരുത്തപ്പെടുവാനും മറ്റും ഇന്ത്യന്‍ താരങ്ങളെ സഹായിക്കുമെന്നും ഇന്ത്യന്‍ ടീം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

എന്നാൽ ഇതിന്മേലുള്ള അന്തിമ തീരുമാനം ബിസിസിഐ എടുക്കട്ടേ എന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് പുതിയ ഐപിൽ ചെയര്‍മാന്‍ അരുൺ ധുമാൽ വിദേശ ലീഗുകളിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ അനുമതി നൽകില്ലെന്ന് പറഞ്ഞത്.