ശ്രീലങ്കയുടെ ഇന്ത്യന്‍ പരമ്പരയിൽ മാറ്റം, ആദ്യം നടക്കുക ടി20 പരമ്പര

ശ്രീലങ്കയുടെ ഇന്ത്യന്‍ ടൂറിലെ ഷെഡ്യൂള്‍ മാറ്റിയതായി അറിയിച്ച് ബിസിസിഐ. ആദ്യം നടക്കുക ടി20 പരമ്പര ആയിരിക്കുമെന്നും അതിന് ശേഷം മാത്രമാവും ടെസ്റ്റ് പരമ്പര എന്നും ബിസിസിഐ അറിയിച്ചു.

ഫെബ്രുവരി 24ന് ലക്നൗവിലാണ് ആദ്യ ടി20 മത്സരം. ധരംശാലയിൽ ഫെബ്രുവരി 26, 27 തീയ്യതികളിൽ അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ നടക്കും.

മാര്‍ച്ച് 4-8 വരെ മൊഹാലിയിൽ ആദ്യ ടെസ്റ്റ് നടക്കും. മാര്‍ച്ച് 12-16 വരെ ബെംഗളുരൂവിലിയാണ് രണ്ടാം ടെസ്റ്റ്. മത്സരം ഡേ നൈറ്റ് ടെസ്റ്റാണ്.