ഇഷാന്ത് ശർമ്മക്കും രോഹിത് ശർമ്മക്കും ക്വറന്റൈനിൽ ഇളവ് നൽകാൻ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ട് ബി.സി.സി.ഐ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കിനെ തുടർന്ന് ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മക്കും ബാറ്റ്സ്മാൻ രോഹിത് ശർമ്മക്കും ഓസ്ട്രേലിയയിൽ ക്വറന്റൈനിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഇതുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഓസ്‌ട്രേലിയൻ സർക്കാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ കൊറോണ വൈറസ് ഉണ്ടാവാനുള്ള അപകട സാധ്യത കുറക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ ക്വറന്റൈനിൽ ഇളവ് അനുവദിക്കാനുള്ള അനുവാദം ഓസ്‌ട്രേലിയൻ സർക്കാർ നൽകാറുണ്ട്. ഇത് മുൻപിൽ കണ്ടുകൊണ്ടാണ് ഇന്ത്യൻ താരങ്ങളുടെ ക്വറന്റൈനിൽ ഇളവ് വരുത്താൻ ബി.സി.സി.ഐ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടുന്നത്.

നിലവിൽ താരങ്ങളുടെ പരിക്കും ഓസ്ട്രേലിയയിലെ ക്വറന്റൈൻ നിയമങ്ങളും ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ഇരു താരങ്ങളും ഉണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ താരങ്ങൾക്ക് ക്വറന്റൈനിൽ ഇളവ് അനുവദിക്കുകയാണെങ്കിൽ രണ്ടാം ടെസ്റ്റിന് ഇരു താരങ്ങൾക്കും പങ്കെടുക്കാൻ കഴിയുമെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.