സ്റ്റേറ്റ് അസോസ്സിയേഷനുകള്‍ക്ക് ടി20 ലീഗ് നടത്താമെന്ന് അറിയിച്ച് ബിസിസിഐ

ഐപിഎല്‍ അവസാനിച്ച ശേഷം സ്റ്റേറ്റ് അസോസ്സിയേഷനുകള്‍ക്ക് അവരുടെ ടി20 ലീഗ് സംഘടിപ്പിക്കാമെന്ന് അനുവാദം നല്‍കി ബിസിസിഐ. മുംബൈ, തമിഴ്നാട്, കര്‍ണ്ണാടക, സൗരാഷ്ട്ര എന്നീ അസോസ്സിയേഷനുകളാണ് ബിസിസിഐയോട് അനുമതി തേടിയത്. ഐപിഎല്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഈ ടൂര്‍ണ്ണമെന്റുകള്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

നേരത്തെ ഐപിഎല്‍ നടക്കുന്ന സമയത്തോ അതിന് 15 ദിവസം മുമ്പോ 15 ദിവസം ശേഷമോ സ്റ്റേറ്റ് അസോസ്സിയേഷനുകള്‍ ടി20 ലീഗ് നടത്താന്‍ പാടില്ലെന്നായിരുന്നു ബിസിസിഐ നിയമം. ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തിലാണ് ഈ നിയമത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്.