ഇന്ത്യന്‍ ടീമിന്റെ രണ്ടാം റൗണ്ട് വാക്സിനേഷന്‍ യുകെയിൽ നടന്നു

India Team Virat Kohli Shami Celebration

ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ഇന്ത്യന്‍ ടീമിന്റെ രണ്ടാം ഡോസ് വാക്സിനേഷന്‍ നടന്നു. ബിസിസിഐ യുകെയുടെ നാഷണൽ ഹെല്‍ത്ത് സര്‍വ്വീസുമായി സഹകരിച്ചാണ് ഈ രണ്ടാം ഡോസ് വാക്സിനേഷന്‍ നടത്തിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് സംഘത്തിലും കൗണ്ടി ക്രിക്കറ്റിലും കോവിഡ് എത്തിയതോടെ കടുത്ത ടെസ്റ്റുകള്‍ക്കാണ് വിരാട് കോഹ്‍ലിയും സംഘവും വിധേയരാകേണ്ടത്.

താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും ടെസ്റ്റിംഗ് നടത്തിയിരിക്കുകയാണ്. പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ടിന്റെ പ്രധാന സ്ക്വാഡിൽ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇംഗ്ലണ്ട് രണ്ടാം നിരയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്ക്വാഡിന് ബയോ ബബിളൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിച്ച് ബയോ സുരക്ഷിതമായ സാഹചര്യത്തിലാവും ടീം കഴിയേണ്ടത്.

Previous articleറോമയുടെ പുതിയ ഹോം ജേഴ്സി
Next articleഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടാകണം – സ്മൃതി മന്ഥാന