ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ദി ഹണ്ട്രെഡില്‍ സ്റ്റേക്ക് നല്‍കുവാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദി ഹണ്ട്രെഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും സ്റ്റേക്ക് നല്‍കുവാന്‍ തയ്യാറായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ടെലിവിഷന്‍ റൈറ്റ്സിന്റെ ഒരു ഭാഗം ഇന്ത്യന്‍ കൗണ്‍സിലിന് നല്‍കുവാനാണ് ഇസിബി ഒരുങ്ങുന്നത്. വിരാട് കോഹ്‍ലിയും മറ്റു ഇന്ത്യന്‍ താരങ്ങളുടെയും പ്രാതിനിധ്യം ടൂര്‍ണ്ണമെന്റില്‍ ഉറപ്പാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ജൂലൈ 22 2021ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്മോറും ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണും അഹമ്മദാബാദിലെ അവസാന ടെസ്റ്റിന്റെ സമയത്ത് ഇവിടെയെത്തിയപ്പോളാണ് ചര്‍ച്ച കൂടുതല്‍ പുരോഗമിച്ചതെന്നാണ് വിവരം.

രണ്ട് അവസരങ്ങളാണ് ഇംഗ്ലണ്ട് ബോര്‍ഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ 25 ശതമാനം വീതം ഹണ്ട്രെഡിലെ ടീമില്‍ സ്റ്റേക്ക് നല്‍കുക അല്ലെങ്കില്‍ ഏഷ്യയിലെ ബ്രോഡ്കാസ്റ്റ് വരുമാനത്തിന്റെ ഒരു ഭാഗം ബിസിസിഐയ്ക്ക് നല്‍കാമെന്നുമാണ് ഇസിബി മുന്നോട്ട് വെച്ച രണ്ട് ഉപാധികള്‍. ഇവയില്‍ ഒന്ന് ഇവര്‍ക്ക് തിരഞ്ഞെടുക്കാമെന്നാണ് ഇസിബിയുടെ തീരുമാനം.