ബിസിസിഐ ഇന്ത്യന്‍ ദേശീയ താരങ്ങളുടെ പരിക്കിനെയും വര്‍ക്ക് ലോഡ് മാനേജ്മെന്റിനെയും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമായിരുന്നുവെങ്കിലും ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ ഈ വിഷയത്തില്‍ അവഗണിക്കുന്നതായിരുന്നു കണ്ട് വന്നിരുന്നത്. ഇതുവരെ ദേശീയ താരങ്ങള്‍ക്ക് പുറമെ ഇന്ത്യ എ, അണ്ടര്‍ 19 ടീമംഗങ്ങളെ മാത്രമാണ് ഈ കാര്യത്തില്‍ ബിസിസിഐ പരിഗണിച്ചിരുന്നത്.
എന്നാല്‍ പുതിയ കാല്‍വെയ്പില്‍ ബിസിസിഐ ആഭ്യന്തര താരങ്ങളുടെയും പരിക്കിന്റെ ഡേറ്റ ശേഖരിച്ച് വരുന്നതായാണ് അറിയുന്നത്. താരങ്ങളുടെ വര്‍ക്ക് ലോഡ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് കൂടിയാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡ് നീങ്ങുന്നതെന്നാണ് അറിയുന്നത്.
അടുത്തിടെ രാജ്യത്തെ ഫിസിയോകളെ പങ്കെടുപ്പിച്ച് കൊണ്ട് എന്‍സിഎ ഒരു വെബ് കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കഴിഞ്ഞ രഞ്ജി സീസണിലെ ഡേറ്റയാണ് ഇവര്‍ ഇതില്‍ വിശകലനം ചെയ്തതും ചര്‍ച്ചയ്ക്ക് എടുത്തതും.
ഈ നടപടി താരങ്ങള്‍ക്കും കൂടുതല്‍ ഉപകാരപ്പെടുന്ന ഒന്നായി മാറുമെന്നാണ് കരുതപ്പെടുന്നതെന്നും ബിസിസിഐ പ്രതീക്ഷിക്കുന്നു. ഭാവിയില്‍ മെച്ചപ്പെട്ട ഫലം ഈ വഴി ലഭിയ്ക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.