ഗാബയിലെ ചരിത്ര വിജയം, ഇന്ത്യന്‍ ടീമിന് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

India
- Advertisement -

32 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയയെ ഗാബയില്‍ പരാജയപ്പെടുത്തിയ ടീമെന്ന ബഹുമതി നേടിയ ഇന്ത്യയ്ക്ക് ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തുവാനായി എന്നത് മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടുവാനും കഴിഞ്ഞിരുന്നു.

India2

ഇപ്പോള്‍ ഈ നേട്ടങ്ങള്‍ക്ക് പുറമെ ഇരട്ടി മധുരമായി ബിസിസിഐയുടെ പ്രഖ്യാപനവും എത്തി. ഗാബയിലെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് അഞ്ച് കോടിയുടെ ടീം ബോണ്‍സ് പ്രഖ്യാപിക്കുകയാണെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇത്തരം വിജയങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്ര മുഹൂര്‍ത്തങ്ങളാണെന്ന് ജയ് ഷാ കുറിച്ചു.

Advertisement