ശതകങ്ങള്‍ പൂര്‍ത്തിയാക്കി ബാവുമയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും, ദക്ഷിണാഫ്രിക്കയ്ക്ക് 296 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 296/4 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ക്യാപ്റ്റന്‍ ടെംബ ബാവുമയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 204 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ സ്കോര്‍ നല്‍കിയത്.

68/3 എന്ന നിലയിലേക്ക് വീണ ശേഷം ഇരുവരും ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. 49ാം ഓവറിൽ 110 റൺസ് നേടിയ ബാവുമ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

റാസ്സി 129 റൺസുമായി പുറത്താകാതെ നിന്നു.