താന്‍ ആദ്യ 20-25 ഓവര്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചത് – ലിറ്റൺ ദാസ്

Litondas

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ തുടകം പിഴച്ചുവെങ്കിലും ലിറ്റൺ ദാസിന്റെ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോറാണ് ബംഗ്ലാദേശ് നേടിയത്. തുടര്‍ന്ന് ഷാക്കിബ് അഞ്ച് വിക്കറ്റ് കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് 155 റൺസിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി.

ശതകം നേടിയ ലിറ്റൺ ദാസ് മത്സര ശേഷം പറഞ്ഞത് താന്‍ ആദ്യ 20-25 ഓവറുകള്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് കളിച്ചതെന്നും മറുശത്ത് വിക്കറ്റുകള്‍ വീഴുന്നതിനാൽ തന്നെ തന്റെ ഉത്തരവാദിത്വം ആയിരുന്നു ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചതെന്നും അതിനാൽ തന്നെ ആദ്യം താന്‍ റിസ്ക് എടുക്കാതെയാണ് ബാറ്റ് വീശിയതെന്നും ലിറ്റൺ ദാസ് വ്യക്തമാക്കി.