മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ബാരി ജാര്‍മന്‍ അന്തരിച്ചു

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ബാരി ജാര്‍മന്‍ അന്തരിച്ചു. 84ാം വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമാണ് നിര്യാണം. 19 ടെസ്റ്റ് മത്സരങ്ങളിലാണ് മുന്‍ താരം ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 1959 മുതല്‍ 1969 വരെയായിരുന്നു ഈ കാലഘട്ടം. 13 സീസണുകളിലായി സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി 191 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലും ജാര്‍മന്‍ കളിച്ചിട്ടുണ്ട്.

1959ല്‍ ഇന്ത്യയ്ക്കെതിരെ കാണ്‍പൂരിലായിരുന്നു അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ജാര്‍മന്‍ തന്റെ അവസാനത്തെ ടെസ്റ്റ് മത്സരം കളിച്ചത്. അഡിലെയ്ഡിലായിരുന്നു ഈ മത്സരം. പിന്നീട് 25 ടെസ്റ്റുകളിലും 28 ഏകദിനത്തിലും ഐസിസി മാച്ച് റഫറിയായും ജാര്‍മന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.