“മാഞ്ചസ്റ്റർ യുണൈറ്റഡിനെ VAR സഹായിക്കുന്നുണ്ട്”- ലമ്പാർഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് സെമി ഫൈനലിൽ നാളെ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ നേർക്കുനേർ വരികയാണ്. ഈ മത്സരത്തിനു മുമ്പായി തന്റെ ഡിഫൻഡേഴ്സിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരങ്ങളെ സൂക്ഷിക്കാൻ ചെൽസി പരിശീലകൻ ലമ്പാർഡ് നിർദ്ദേശം നൽകുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പെനാൾട്ടി എളുപ്പത്തിൽ നേടുന്നു എന്നതാണ് ലമ്പാർഡിനെ അലട്ടുന്നത്. അവസാന കുറേ മത്സരങ്ങളിലായി വാർ സിസ്റ്റം സഹായിക്കുന്നുണ്ട് എന്ന് ലമ്പാർഡ് പറയുന്നു.

ആസ്റ്റൺ വില്ലയ്ക്ക് എതിരായ മത്സരത്തിൽ ബ്രൂണൊ ഫെർണാണ്ടസ് പെനാൾട്ടി നേടിയതാണ് ലമ്പാർഡ് ചൂണ്ടി കാണിക്കുന്നത്. അത് തെറ്റായ തീരുമാനമായിട്ടും വാർ ആ പെനാൾട്ടി നിഷേധിക്കാൻ തയ്യാറായില്ല എന്ന് ലമ്പാർഡ് പറയുന്നു. അവസാന കുറച്ച് കാലമായി വാർ ഇങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സഹായം ചെയ്യുന്നുണ്ട്. ഒരു മാറ്റത്തിന് നാളെ വാർ ചെൽസിയെ സഹായിക്കും എന്ന് കരുതാം എന്നും ലമ്പാർഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരങ്ങളെ ടാക്കിൾ ചെയ്യുമ്പോൾ സൂക്ഷിക്കണം എന്നും അവർക്ക് ഒരു ഫൗൾ അഭിനയിച്ച് നേടാൻ അവസരം നൽകരുത് എന്നും ചെൽസി ഡിഫൻഡേഴ്സിനോടായി ലമ്പാർഡ് പറയുന്നു.