ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക്

- Advertisement -

തങ്ങളുടെ അണ്ടര്‍ 23 ടീമിനു പാക്കിസ്ഥാനിലേക്ക് യാത്രാനുമിത നല്‍കി ബംഗ്ലാദേശ്. എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ പങ്കെടുക്കുവാനാണ് ടീം യാത്രയാകുന്നത്. ടൂര്‍ണ്ണമെന്റ് ഡിസംബര്‍ ആറിനു ആരംഭിയ്ക്കും. ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ ഇന്ത്യ വിസമ്മതിച്ചിട്ടുണ്ട്. സുരക്ഷ ഭീഷണി ഭയന്ന് ടീം പങ്കെടുക്കാതിരുന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആവുമെന്ന് പറഞ്ഞാണ് ബംഗ്ലാദേശ് ടീമിനു യാത്ര ചെയ്യുവാന്‍ അനുമതി നല്‍കിയത്.

അതേ സമയം സീനിയര്‍ ടീമിന്റെ കാര്യത്തില്‍ ഇത്തരം ഒരു ഇളവ് തല്‍ക്കാലമില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞത്. ഗ്രൂപ്പ് ബിയില്‍ പാക്കിസ്ഥാന്‍, ഹോങ്കോംഗ് എന്നിവരോടൊപ്പമാണ് ബംഗ്ലാദേശ് നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യ, ശ്രീലങ്ക, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകള്‍.

Advertisement