സുരക്ഷാ പ്രശ്നങ്ങൾക്കിടയിൽ ബംഗ്ലാദേശ് ടീം പാകിസ്ഥാനിൽ

- Advertisement -

സുരക്ഷാ പ്രശ്നങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് പാകിസ്ഥാനിലെത്തി. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ബംഗ്ളദേശ് ടീം പാകിസ്ഥാനിൽ പര്യടനം നടത്താൻ സമ്മതിച്ചത്. ടെസ്റ്റ് പരമ്പരക്ക് ബംഗ്ളദേശ് ഗവണ്മെന്റ് ആദ്യം സമ്മതം മൂളിയില്ലെങ്കിലും തുടർന്ന് മൂന്ന് ഘട്ടമായി പരമ്പര നടത്താൻ ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് സമ്മതിക്കുകയായിരുന്നു. ബംഗ്ളദേശ് പര്യടനത്തിന് വേണ്ടി 10,000ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്ഥാൻ നിയോഗിച്ചിരിക്കുന്നത്.

മൂന്ന് ഘട്ടമായി നടത്തുന്ന പര്യടനത്തിലെ ആദ്യ ഘട്ടത്തിനായാണ് ബംഗ്ലാദേശ് ടീം പാകിസ്ഥാനിൽ എത്തിയത്. ആദ്യ ഘട്ട പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് പാക്കിസ്ഥാനിൽ ബംഗ്ലാദേശ് കളിക്കുക.  24,25, 27 തിയ്യതികളിൽ ലാഹോറിൽ വെച്ചാണ് ടി20 മത്സരങ്ങൾ നടക്കുക. ബംഗ്ളദേശ് ടീമിലെ സപ്പോർട്ടിങ് സ്റ്റാഫുകളും വിക്കറ്റ് ബാറ്റ്സ്മാൻ മുഷ്‌ഫിഖുർ റഹീമും സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു.

Advertisement