പകുതി ടീം പവലിയനിലേക്ക്, ബംഗ്ലാദേശ് പതറുന്നു

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 74/5 എന്ന നിലയിലാണ്. 208 റണ്‍സിനു പിന്നിലായാണ് ബംഗ്ലാദേശ് നില കൊള്ളുന്നത്. മൂന്ന് വിക്കറ്റ് നേടിയ ടെണ്ടായി ചതാരയാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. നേരത്തെ സിംബാബ്‍വേ 282 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

27 റണ്‍സുമായി മുഷ്ഫിക്കുര്‍ റഹിം ആണ് കളിയില്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത്. 9 റണ്‍സ് നേടിയ ആരിഫുള്‍ ഹക്ക് ആണ് റഹിമിനു കൂട്ടായി ക്രീസിലുള്ളത്. സിക്കന്ദര്‍ റാസയും കൈല്‍ ജാര്‍വിസും ഓരോ വിക്കറ്റ് നേടി.