ഏകദിന വിരമിക്കലിന് ശേഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് ഡുമിനി എത്തുന്നു

ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. 35 വയസ്സുള്ള താരം രാജ്ഷാഹി കിംഗ്സിന് വേണ്ടിയാണ് കളിക്കാനെത്തുന്നത്. ഡ്രാഫ്ടിന് പുറത്തുള്ള താരമായാണ് ജെപി ഡുമിനിയെ ടീം എത്തിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് താരം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് യൂറോ ടി20 സ്ലാമിലേക്കും താരം കരാറിലെത്തിയത്. യൂറോ ടി20 ബ്ലാസ്റ്റില്‍ ബെല്‍ഫാസ്റ്റ് ടൈറ്റന്‍സിന്റെ മാര്‍ക്കീ താരമായാണ് ഡുമിനി എത്തിയത്.

ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റില്‍ സജീവമായ താരം ഐപിഎലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleഅകാനെ യമാഗൂച്ചിയുമായി സിന്ധുവിന് ഇന്ന് ഫൈനല്‍
Next articleസബ്ജൂനിയർ ഫുട്ബോൾ; കാസർഗോഡിന് മൂന്നാം സ്ഥാനം