ലൂയിസ് വെടിക്കെട്ടില്‍ കോമില്ല വിക്ടോറിയന്‍സിനു ഒന്നാം ക്വാളിഫയറില്‍ ജയം, ഫൈനലിലേക്ക് യോഗ്യത

എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി കോമില്ല വിക്ടോറിയന്‍സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിനെതിരെയാണ് കോമില്ലയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ് 165/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം വിക്ടോറിയന്‍സ് മറികടന്നു.

ബെന്നി ഹോവല്‍ 28 പന്തില്‍ 5 സിക്സിന്റെ ബലത്തില്‍ നേടിയ 53 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 165 റണ്‍സിലേക്ക് നയിച്ചത്. റിലീ റൂസോവ് 44 റണ്‍സും ക്രിസ് ഗെയില്‍ 46 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി എവിന്‍ ലൂയിസ് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം ഷംസുര്‍ റഹ്മാന്‍ 15 പന്തില്‍ നിന്ന് 34 റണ്‍സ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. അനാമുള്‍ ഹക്ക് 39 റണ്‍സ് നേടി. തമീം ഇക്ബാല്‍ 17 റണ്‍സ് നേടി പുറത്തായി.

Previous articleമിനേർവയിൽ പോയത് മോശം തീരുമാനം, ക്യാപ്റ്റൻ ഇർഷാദ് ഗോകുലത്തിൽ തിരിച്ചെത്തി
Next articleകേരള പോലീസിനെതിരെ ഇന്ന് മൂന്ന് മലയാളി പോലീസുകാര്‍