ഹരാരെ ടെസ്റ്റിൽ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 45/0 റൺസെന്ന നിലയിൽ. 17 ഓവറുകള്‍ നേരിട്ട ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ 45 റൺസ് നേടിയിട്ടുണ്ട്. മത്സത്തിൽ 237 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന്റെ കൈവശമുള്ളത്. നേരത്തെ 225/2 എന്ന നിലയിൽ നിന്ന് സിംബാബ്‍വേയെ 276 റൺസിന് പുറത്താക്കി 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയത്.
മെഹ്ദി ഹസന്‍ അഞ്ചും ഷാക്കിബ് അല്‍ ഹസന്‍ നാലും വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ ചെറുത്ത്നില്പ് അവസാനിപ്പിച്ചത്. ആദ്യ ഇന്നിംഗ്സിൽ 132/6 എന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശ് ലിറ്റൺ ദാസ്, മഹമ്മുദുള്ള, ടാസ്കിന്‍ അഹമ്മദ് എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 468 റൺസ് നേടുകയായിരുന്നു.
ഷദ്മന്‍ ഇസ്ലാം 22 റൺസും സൈഫ് ഹസന്‍ 20 റൺസും നേടിയാണ് സന്ദര്‍ശകര്‍ക്കായി ക്രീസിൽ നില്‍ക്കുന്നത്.