ആദ്യ സെഷനില്‍ ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടം

Bangladesh
- Advertisement -

വിന്‍ഡീസിനെതിരെയുള്ള ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മോശം തുടക്കം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റാണ് നഷ്ടമായത്. 29 ഓവറില്‍ നിന്ന് 69 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. 33 റണ്‍സുമായി ഷദ്മന്‍ ഇസ്ലാമും 2 റണ്‍സുമായി മോമിനുള്‍ ഹക്കുമാണ് ക്രീസിലുള്ളത്.

തമീം ഇക്ബാല്‍(9), നജ്മുള്‍ ഹൊസൈന്‍ ഷാന്റെ(25) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇക്ബാലിനെ റോച്ച് പുറത്താക്കിയപ്പോള്‍ നജ്മുള്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Advertisement