വിജയിക്കാൻ ആകുമോ, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്ക് എതിരെ

Img 20210203 110432
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുകയാണ്. ശക്തരായ മുംബൈ സിറ്റി ആണ് എതിരാളികൾ. അവസാന മത്സരത്തിൽ മോഹൻ ബഗാനെതിരെ ഏറ്റ പരാജയത്തിൽ നിന്ന് കരകയറാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രമിക്കുക. മുംബൈ സിറ്റിയും ഒരു പരാജയത്തിനു ശേഷമാണ് വരുന്നത്.

സെർജിയോ ലൊബേരയുടെ ടീമിനെതിരെ ഇതുവരെ വിജയിക്കാൻ ആയിട്ടില്ലാത് ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ് സി ഗോവയിലായിരിക്കെ ആറു തവണ കേരള ബ്ലാസ്റ്റേഴ്സിനെ നേരിട്ട ലൊബേര അഞ്ചു തവണയും വിജയിച്ചിരുന്നു. ഒരു സമനില മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൊബേരയ്ക്ക് എതിരെ ഇതുവരെ നേടാൻ ആയ പോയിന്റ്. ഈ സീസൺ തുടക്കത്തിൽ നേരിട്ടപ്പോൾ മുംബൈ സിറ്റിയോട് നന്നായി കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement