ബംഗ്ലാദേശ് കുതിയ്ക്കുന്നു, ഷദ്മന്‍ ഇസ്ലാമിന് അര്‍ദ്ധ ശതകം

Shadmanislam

ഹരാരെ ടെസ്റ്റിൽ കൂറ്റന്‍ ലീഡിലേക്ക് ബംഗ്ലാദേശ് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 169/1  എന്ന നിലയിലാണ്. 43 റൺസ് നേടിയ സൈഫ് ഹസന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ 72 റൺസുമായി ഷദ്മന്‍ ഇസ്ലാമും 47 റൺസ് നേടി നജ്മുള്‍ ഹൊസൈന്‍ ഷാന്റോയുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍മാര്‍ 88 റൺസ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 81 റൺസ് നേടിയിട്ടുണ്ട്. 361 റൺസിന്റെ ലീഡാണ് മത്സരത്തിൽ ബംഗ്ലാദേശിന്റെ പക്കലുള്ളത്.

Previous articleസ്വപ്ന ഫൈനലിന് മണിക്കൂറുകൾ മാത്രം, കിരീടം ആർക്ക്?
Next articleഅണ്ടര്‍ 19 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎസ്എ ടീം പ്രഖ്യാപിച്ചു