ശ്രീലങ്കന്‍ പര്യടനം ബംഗ്ലാദേശിന് സുരക്ഷ അനുമതി ലഭിച്ചു

ശ്രീലങ്കയിലേക്കുള്ള പര്യടനത്തിനായുള്ള അനുമതി ബംഗ്ലാദേശ് ടീമിന് ലഭിച്ചു. മൂന്ന് ഏകദിനങ്ങള്‍ക്കായാണ് ടീം ശ്രീലങ്കയിലേക്ക് എത്തുന്നത്. ശ്രീലങ്കന്‍ ബോര്‍ഡ് ഉയര്‍ന്ന സുരക്ഷ സജ്ജീകരണം ഉറപ്പാക്കാമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബിസിബി തങ്ങളുടെ സുരക്ഷ ടീമിനെ സ്ഥിതികള്‍ വിലയിരുത്തുവാന്‍ അയയ്ക്കുകയായിരുന്നു.

ഈ സജ്ജീകരണങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താക്കള്‍ അറിയിക്കുകയായിരുന്നു. തങ്ങളുടെ സുരക്ഷ ടീം അനുകൂല മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചു. ജൂലൈ 26, 28, 31 തീയ്യതികളില്‍ കൊളംബോയിലാണ് മത്സരങ്ങള്‍ അരങ്ങേറുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

Loading...