3 റണ്‍സ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് 112 റണ്‍സ് ലീഡ്

- Advertisement -

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 112 റണ്‍സ് നേടി ശ്രീലങ്ക. 107/5 എന്ന നിലയില്‍ നിന്ന് 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. 56/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 17 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ലിറ്റണ്‍ ദാസിനെ(25) നഷ്ടമായി.

പിന്നീട് മഹമ്മദുള്ളയും-മെഹ്ദി ഹസനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 33 റണ്‍സ് കൂടി നേടിയെങ്കിലും അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയയുടെ ബൗളിംഗിനു മുന്നില്‍ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. 17 റണ്‍സാണ് മഹമ്മദുള്ളയുടെ സംഭാവന. മെഹ്ദി ഹസന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ധനന്‍ജയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മലും അത്രയും തന്നെ വിക്കറ്റുകള്‍ നേടി. ദില്‍രുവന്‍ പെരേരയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement