ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കൺസള്‍ട്ടന്റ്

മുന്‍ ദേശീയ മുഖ്യ കോച്ച് ജാമി സിഡോൺസിനെ ബാറ്റിംഗ് കൺസള്‍ട്ടന്റായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. പ്രാദേശിക ക്രിക്കറ്റര്‍മാരുമായാകും സിഡോൺസ് പ്രവര്‍ത്തിക്കുക.

ഫെബ്രുവരിയിൽ സിഡോൺസ് ബംഗ്ലാദേശ് നിരയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിഡോൺസ് ഹൈ പെര്‍ഫോര്‍മന്‍സിലോ അണ്ടര്‍ 19ലോ അതോ സീനിയര്‍ ടീമിലെ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

2011 ലോകകപ്പ് ക്വാര്‍ട്ടര്‍ കാണാതെ ബംഗ്ലാദേശ് പുറത്തായപ്പോളാണ് ടീം സിഡോൺസിനെ പണ്ട് പുറത്താക്കിയത്.