ലക്ഷ്യം വൈറ്റ് വാഷ് വിജയം, ശ്രീലങ്കയ്ക്കെതിരെ ഇതുവരെ മികച്ച പ്രകടനം ടീം എടുത്തിട്ടില്ല

Mahmudullahmushfiqur
- Advertisement -

ശ്രീലങ്കയ്ക്കെതിരെ ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് തങ്ങളുടെ മുന്തിയ പ്രകടനം ഇതുവരെ എടുത്തിട്ടില്ലെന്ന് പറഞ്ഞ് മഹമ്മുദുള്ള. ഏകദിന പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്യുക എന്നതിനൊപ്പം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന് കൂടിയാണ് അവസാന മത്സരത്തിൽ ബംഗ്ലാദേശിന്റെ ലക്ഷ്യം എന്ന് മഹമ്മുദുള്ള പറഞ്ഞു.

ബാറ്റിംഗ് ആയാലും ബൌളിംഗ് ആയാലും ഫീൽഡിംഗ് ആയാലും ബംഗ്ലാദേശ് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ടോപ് ഓർഡർ ബാറ്റിംഗ് തകർച്ചയാണ് ടീം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്നും മഹമ്മുദുള്ള പറഞ്ഞു. സ്ലോഗ് ഓവറുകളിലാണ് ഇപ്പോൾ ടീം റൺസ് സ്കോർ ചെയ്യുന്നതെന്നും അതിലൊരു മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

വിക്കറ്റ് അനായാസമല്ലെങ്കിലും അത്ര മോശമല്ലായിരുന്നുവെന്നും ബംഗ്ലാദേശ് കൂടുതൽ മെച്ചപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയ് 28നാണ് അവസാന ഏകദിനം നടക്കുക.

Advertisement