പുതിയ ഗോൾ കീപ്പർ ഡോർട്മുണ്ടിലേക്ക്

20210527 232927
Credit: Twitter
- Advertisement -

ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് പുതിയ ഗോൾ കീപ്പറെ സ്വന്തമാകുന്നു. സ്റ്റുട്ഗർടിന്റെ താരമായ ഗ്രിഗർ കോബലാണ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്. താരം അഞ്ചു വർഷത്തെ കരാർ ഡോർട്മുണ്ടിൽ ഒപ്പുവെക്കും. ഒന്നാം ഗോൾ കീപ്പറായാണ് കോബലിനെ ഡോർട്മുണ്ട് എത്തിക്കുന്നത്. 23കാരനായ താരം സ്റ്റുട്ഗർടിനായി ഗംഭീര പ്രകടനമാണ് അടുത്ത കാലത്ത് കാഴ്ചവെച്ചത്. അവസാന രണ്ടു സീസണിലും സ്റ്റുട്ഗർടിൽ തന്നെ ആയിരുന്നു കളിച്ചത്.

സ്വിസ് താരമായ കോബൽ സ്വിറ്റ്സർലാന്റിന്റെ യുവ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. മുമ്പ് ജർമ്മൻ ക്ലബായ ഒഗ്സ്ബർഗിന്റെയും ഹൊഫൻഹെയിമിന്റെയും വല കാത്തിട്ടുണ്ട്. ഡോർട്മുണ്ട് നേരത്തെ ടെർ സ്റ്റേഗനെ ടീമിൽ എത്തിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കോബലിന്റെ സൈനിംഗ് എല്ലാ അഭ്യൂഹങ്ങൾക്കും അവസാനമിടും. 15 മില്യൺ ആകും ട്രാൻസ്ഫർ തുക.

Advertisement