അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമായി ബാബർ അസം

20210425 161537

പാകിസ്താൻ ക്രിക്കറ്റ് താരം ബാബർ അസം ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. ഇന്ന് സിംബാബ്‌വെക്ക് എതിരായ ടി20 മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് എടുക്കുന്ന താരമായി ബാബർ മാറി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ബാബർ അസം പഴങ്കഥ ആക്കിയത്‌. 56 ഇന്നുങ്സുകളിൽ ആയിരുന്നു കോഹ്ലി 2000 റൺസ് ഇന്ത്യൻ ജേഴ്സിയിൽ നേടിയത്.

ബാബർ അസത്തിന് 2000 റൺസിൽ എത്താൻ 52 ഇന്നിങ്സുകളേ വേണ്ടി വന്നുള്ളൂ. ഇന്ന് 52 റൺസ് ആണ് ബാബർ അസം സ്കോർ ചെയ്തത്. താരത്തിന്റെ ടി20യിൽ 19ആം അർധ സെഞ്ച്വറി ആയിരുന്നു ഇത്‌.

Fastest to 𝟐𝟎𝟎𝟎 T20I runs:

𝟱𝟮 𝗶𝗻𝗻𝘀 – 🇵🇰 𝗕𝗮𝗯𝗮𝗿 𝗔𝘇𝗮𝗺 💚
56 inns – 🇮🇳 Virat Kohli
62 inns – 🇦🇺 Aaron Finch
66 inns – 🇳🇿 Brendon McCullum