പരിക്ക്, ബൈര്‍സ്റ്റോ ശേഷിക്കുന്ന ഏകദിന-ടി20 പരമ്പരയില്‍ കളിക്കില്ല, ടെസ്റ്റിലും കളിക്കുക സംശയത്തില്‍

- Advertisement -

പരിശീലനത്തിനിടെ ഫുട്ബോള്‍ കളിക്കുമ്പോളേറ്റ പരിക്കിനെത്തുടര്‍ന്ന് ശേഷിക്കുന്ന ശ്രീലങ്കന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ ജോണി ബൈര്‍സ്റ്റോ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. നാലാം ഏകദിനത്തിനു തൊട്ടുമുമ്പാണ് താരത്തിനു പരിക്കേറ്റത്. അലക്സ് ഹെയില്‍സ് താരത്തിനു പകരം ടീമില്‍ എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവസാന ഏകദിനത്തിലും അതിനു ശേഷമുള്ള ടി20 പരമ്പരയിലും താരത്തിന്റെ സേവനം ടീമിനു നഷ്ടമാകും.

ടെസ്റ്റ് പരമ്പരയിലെ ചില മത്സരങ്ങളും താരത്തിനു നഷ്ടമായേക്കുമെന്നാണ് സൂചന. നവംബര്‍ 6നാണ് ശ്രീലങ്ക-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഗോളില്‍ ആരംഭിക്കുന്നത്.

Advertisement