ലംപാർഡിന് ചെൽസിയുടെ സമ്മാനം, ലോണിലുള്ള താരങ്ങളെ എതിരെ കളിപ്പിക്കാൻ അനുമതി

- Advertisement -

തങ്ങളുടെ ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡിന് ചെൽസിയുടെ വക അസാധാരണ സമ്മാനം. ലംപാർഡ് പരിശീലിപ്പിക്കുന്ന ഡർബി ലീഗ് കപ്പിൽ ചെൽസിയെ നേരിടുമ്പോൾ ചെൽസി അവർക്ക് ലോണിൽ നൽകിയ മാസൻ മൌണ്ട്, ഫിക്കയോ ടിമോറി എന്നിവരെ കളിപ്പിക്കാൻ ചെൽസി അനുമതി നൽകി. സാധാരണ നിലയിൽ ചെൽസി തങ്ങളുടെ ലോൺ കളിക്കാരെ അവർക്കെതിരെ കളിക്കാൻ അനുമതി നൽകാറില്ല.

മികച്ച ടീമിനെതിരെ കളിക്കുന്നത് അവർക്ക് ഗുണകരമാകും എന്നാണ് ചെൽസി പ്രഖ്യാപിച്ചത് എങ്കിലും ലാംപാർഡിനോടും മുൻ ചെൽസി യൂത്ത് പരിശീലകനും നിലവിൽ ലംപാർഡിന്റെ സഹ പരിശീലകനായ ജോർഡി മോറിസിനോടും ഉള്ള പ്രത്യേക താൽപര്യമാണ് ഇതിന് പിന്നിൽ എന്ന് വ്യക്തമാണ്. ഈ സീസണിൽ ഡർബിക്ക് വേണ്ടി മികച്ച പ്രകടനമാണ് മധ്യനിര താരമായ മൗണ്ടും പ്രതിരോധ താരമായ ടിമോറിയും നടത്തുന്നത്.

Advertisement