“എത്ര ചവിട്ടി വീഴ്ത്തിയാലും എഴുന്നേറ്റു നിൽക്കും” – ജെയിംസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഡാനിയൽ ജെയിംസ് ഒരോ മത്സരങ്ങളിലും നിരന്തരം ടാക്കിളുകൾക്ക് വിധേയമാവുകയാണ്. എന്നാൽ താൻ ഫൗളുകളെ ഭയപ്പെടുന്നില്ല എന്നാണ് യുവതാരം പറയുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ സ്വാൻസിക്ക് വേണ്ടി കളിക്കുമ്പോഴും ഇങ്ങനെ ആയിരുന്നു. താൻ നിരവധി ഫൗളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ജെയിംസ് പറയുന്നു.

ഒരു ഡിഫൻഡർ നമ്മളെ ചവിട്ടി വീഴ്ത്തിയാൽ നമ്മൾ വീണു തന്നെ കിടന്നാൽ ഡിഫൻഡർക്ക് അവർ വിജയിച്ചതായി തോന്നും. അതുകൊണ്ട് തന്നെ ഉടൻ തന്നെ എഴുന്നേൽക്കേണ്ടതുണ്ട് എന്ന് ജെയിംസ് പറഞ്ഞു. താൻ എപ്പോഴും വീണാൽ ഉടൻ തന്നെ എഴുന്നേറ്റ് പന്തിനായി കളിക്കാറുണ്ട് എന്നും ജെയിംസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ എത്തിയ ജെയിംസ് ഇപ്പോൾ മികച്ച ഫോമിലാണ് കളിക്കുന്നത്.