ബാബര്‍ അസമിനെ ടി20 നായകനാക്കരുതായിരുന്നു

Misbahbabar

പാക്കിസ്ഥാന്‍ സൂപ്പര്‍ താരത്തെ ടി20 നായകനാക്കരുതായിരുന്നുവെന്ന് പറഞ്ഞ് മുന്‍ താരം ഇന്‍തികാബ് അലം. മൂന്ന് ഫോര്‍മാറ്റിലും താരത്തെ ക്യാപ്റ്റനാക്കിയത് തെറ്റാണെന്നും ഇത് താരത്തെ ക്യാപ്റ്റനായി നിയമിച്ച അന്ന് തന്നെ താന്‍ പറഞ്ഞതാമെന്നും അലം പറഞ്ഞു.

താരത്തിന് ടെസ്റ്റിലും ഏകദിനത്തിലും മാത്രമായിരുന്നു ക്യാപ്റ്റന്‍സി നല്‍കേണ്ടിയിരുന്നെന്നും ടി20 ക്രിക്കറ്റിൽ പാക്കിസ്ഥാൻ പുതിയ ക്യാപ്റ്റനെ തേടണമെന്നും ഇന്‍തികാബ് അലം വ്യക്തമാക്കി. സ്ഥിരതയാര്‍ന്ന ഫലം കൊണ്ടു വരുവാന്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ചായ മിസ്ബ ഉള്‍ ഹക്കിനും വഖാര്‍ യൂനിസിനും സാധിക്കുന്നില്ലെന്നും അവരെ മാറ്റേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

ടി20 ലോകകപ്പ് അടുത്ത് വന്നിരിക്കുമ്പോള്‍ പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ക്ക് സമാനമായതാണ് യുഎഇയിലെയും സാഹചര്യം എന്നതാണ് ഏക ആശ്വാസം എന്നും അലം വ്യക്തമാക്കി.

Previous articleമെംഫിസ് ഡിപായ് നാളെ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും
Next articleഒളിമ്പിക്സിലെ ഇന്ത്യയുടെ ഫിക്സ്ചറുകൾ സമ്പൂർണ്ണം