മെംഫിസ് ഡിപായ് നാളെ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും

20210719 151649
Credit: Twitter

ബാഴ്സലോണയുടെ പ്രീസീസൺ ക്യാമ്പിലേക്ക് നാളെ മുതൽ വലിയ താരങ്ങൾ എത്തി തുടങ്ങും. ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ മെംഫിസ് ഡി പായ് ആകും നാളെ എത്തുന്നതിൽ പ്രധാനി. താരത്തെ സൈൻ ചെയ്തതിനു ശേഷമുള്ള താരത്തെ ആദ്യ ട്രെയിനുങ് സെഷൻ നാളെ നടക്കും. കോമാന്റെ കീഴിൽ മുമ്പ് ഹോളണ്ട് ടീമിൽ പ്രവർത്തിച്ചിട്ടുള്ള മെംഫിസ് പെട്ടെന്ന് ബാഴ്സലോണയുമായി ഇണങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിപായെ കൂടാതെ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മൻ, ഡച്ച് താരം ഡിയൊങ് എന്നിവരും നാളെ ബാഴ്സലോണക്ക് ഒപ്പം ചേരും. യൂറോ കപ്പിലും കോപ അമേരിക്കയിലും അവസാന സ്റ്റേജിൽ എത്തിയ താരങ്ങൾ ടീമിനൊപ്പം ചേരാൻ ഇനിയും ഒരു ആഴ്ച എടുക്കും. മെസ്സി ഓഗസ്റ്റ് തുടക്കത്തിലെ ടീമിനൊപ്പം ചേരുകയുള്ളൂ. ഒളിമ്പിക്സിൽ കളിക്കുന്നതിനാൽ പെഡ്രിയും ഗാർസിയയും ബാഴ്സലോണക്ക് ഒപ്പം ചേരണമെങ്കിൽ പുതിയ സീസൺ തുടങ്ങുന്ന സമയമാകും

Previous articleഫ്രീ മൈന്‍ഡ്സെറ്റുമായി കളിച്ചതാണ് തന്റെ ഫോം മടങ്ങിയെത്തുവാന്‍ കാരണം
Next articleബാബര്‍ അസമിനെ ടി20 നായകനാക്കരുതായിരുന്നു