ഇന്നലെ ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിങ്സിലൂടെ ഫോമിലേക്ക് തിരികെ എത്തിയ ബാബർ അസം ഒരു നാഴികകല്ല് പിന്നിട്ടു. ഇന്നലത്തെ ഇന്നിങ്സോടെ ടി20യിൽ അതിവേഗം 8,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റർ ആയി ബാബർ മാറി. കോഹ്ലി ആയിരുന്നു വേഗതയിൽ ഇതുവരെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
ഈ നാഴികക്കല്ലിലെത്താൻ കോഹ്‌ലി 243 ഇന്നിംഗ്‌സുകൾ എടുത്തപ്പോൾ ബാബറിന് 218 ഇന്നിംഗ്‌സുകൾ മാത്രമെ വേണ്ടിവന്നുള്ളൂ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ ആണ് വേഗത്തിൽ 8000 ടി20 റൺസ് എടുത്തതിൽ ഒന്നാമത്. 213 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഗെയ്ല് ഈ നേട്ടത്തിൽ എത്തിയത്.