ചെറിയ സ്കോറെങ്കിലും പ്രയാസപ്പെട്ട് ന്യൂസിലാണ്ട്, ഒടുവിൽ 2 വിക്കറ്റ് വിജയം

Sports Correspondent

Nzwestindies
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെ 169/9 എന്ന സ്കോറിലൊതുക്കിയെങ്കിലും ഈ സ്കോര്‍ മറികടക്കുവാന്‍ പ്രയാസപ്പെട്ട് ന്യൂസിലാണ്ട്. ഒടുവിൽ 40.1 ഓവറിൽ വിജയം നേടുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ന്യൂസിലാണ്ട് മറികടന്ന്.

48 റൺസ് നേടിയ മാഡി ഗ്രീനും ലോറന്‍ ഡൗൺ(33), ബ്രൂക്ക് ഹാളിഡേ(24), അമേലിയ കെര്‍(21) എന്നിവരാണ് ബാറ്റിംഗിൽ പൊരുതി നിന്ന് വിജയം ഉറപ്പാക്കിയത്. കരിഷ്മ റാംഹറാക് മൂന്ന് വിക്കറ്റുമായി വെസ്റ്റിന്‍ഡീസിനായി തിളങ്ങി.