പരാജയപ്പെടുന്ന ബാബർ അസം, ലോകകപ്പിൽ രണ്ടക്കം കണ്ടില്ല

ഇന്ന് പാകിസ്താൻ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി എങ്കിലും അവരുടെ ക്യാപ്റ്റൻ ബാബർ അസം ഇനിയും ഫോമിലേക്ക് എത്തിയില്ല. ഇന്ന് നെതർലന്റ്സിന് എതിരെ നാലു റൺസ് മാത്രമാണ് ബാബർ എടുത്തത്‌. ഇന്ന് റൺ ഔട്ട് ആണെങ്കിലും റൺ എടുക്കാൻ പഴയത് പോലെ ബാബറിന് ആകുന്നില്ല എന്നതാണ് സത്യം. ബബ ഈ ലോകകപ്പിൽ ഇതുവരെ രണ്ടക്കം കണ്ടില്ല.

ഇന്ത്യക്ക് എതിരെ ഡക്കിൽ പുറത്തായ ബാബർ സിംബാബ്‌വെക്ക് എതിരെ നാലു റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. ക്യാപ്റ്റൻസി ബാബറിന്റെ ബാറ്റിംഗിനെ ബാധിക്കുന്നു എന്നാണ് പൊതുവെയുള്ള വിമർശനം. നേരത്തെ ഏഷ്യൻ കപ്പിലും ബാബർ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു.

Pakistan

കഴിഞ്ഞ ലോകകപ്പിന് ശേഷം ഇതുവരെ ടി20യിൽ ബാബർ പരാജയം ആണ്. അദ്ദേഹത്തിന് 28 മത്സരങ്ങളിൽ നിന്ന് 732 റൺസെ എടുക്കാൻ ആയുള്ളൂ. പ്രധാാപ്പെട്ട പല മത്സരങ്ങളിലും അദ്ദൃഹം റൺസ് കണ്ടെത്തിയില്ല. സ്ട്രൈക്ക് റൈറ്റും പലപ്പോഴും വിഷയമായി. 126 മാത്രമാണ് അവസാന 28 മത്സരങ്ങളിൽ ബാബറിന്റെ സ്ട്രേക്ക് റേറ്റ്. ഈ ലോകകപ്പ് കഴിഞ്ഞാൽ ബാബർ ക്യാപ്റ്റൻസി ഒഴിയും എന്നാണ് പൊതുവായ വിലയിരുത്തൽ.