പാകിസ്താൻ മുൻ താരങ്ങൾ വ്യക്തിപരമായി ആക്രമിക്കുന്നത് നിർത്തണം എന്ന് ബാബർ അസം

പാകിസ്താന്റെ മുൻ താരങ്ങളുടെ വിമർശനങ്ങളിൽ ബാബർ അസത്തിന്റെ പ്രതികരണം. ഏഷ്യാ കപ്പിലെ ബാബർ അസത്തിന്റെ മോശം പ്രകടനങ്ങൾ ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

ബാബർ

മുൻ കളിക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാം എന്നും എന്നാൽ നിരാശാജനകമായത് വ്യക്തിപരമായ ആക്രമണങ്ങളാണ് എന്ന് ബാബർ അസം പറഞ്ഞു ‌ മുൻ കളിക്കാർ അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയവർ ആണ്. അവർക്ക് അറിയാം ഞങ്ങൾക്ക് എത്രമാത്രം സമ്മർദ്ദവും ഉത്തരവാദിത്തവും ഉണ്ടെന്ന്. ബാബർ പറഞ്ഞു.

വ്യക്തിപരമായി ഇത്തരം പ്രസ്താവനകളിൽ ഞാൻ വിഷമിക്കുന്നില്ല എന്നും ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും വരുത്തുന്നില്ല, എന്നും ബാബർ പറഞ്ഞു.