മൂന്നാം ടെസ്റ്റില്‍ ഫോം വീണ്ടെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട് – അസ്ഹര്‍ അലി

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ തനിക്ക് ഫോം വീണ്ടെടുക്കാനാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലി. ആദ്യ ടെസ്റ്റിന്റെ ഇരു ഇന്നിംഗ്സുകളിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും അസ്ഹര്‍ അലി പരാജയമായി മാറിയിരുന്നു. കഴിഞ്ഞ 18 ടെസ്റ്റുകളില്‍ നിന്ന് താരത്തിന് റണ്‍സ് നേടാനായത് ശരാശരി 25 എന്ന നിലയിലാണ്. ഈ പരമ്പരയില്‍ തന്നെ മൂന്നിംഗ്സില്‍ നിന്ന് താരം നേടിയത് വെറും 38 റണ്‍സാണ്.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ താന്‍ 2 മണിക്കൂറോളം ബാറ്റ് ചെയ്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നാണ് അസ്ഹര്‍ വ്യക്തമാക്കിയത്. സൗത്താംപ്ടണിലെ സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ലായിരുന്നു, എന്നാലവിടെ പിടിച്ച് നിന്നത് അടുത്ത മത്സരത്തില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്ന സൂചനയാണെന്ന് കരുതുവാനാണ് തനിക്ക് താല്പര്യമെന്ന് പാക്കിസ്ഥാന്‍ നായകന്‍ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിലെ ഈ അനുഭവത്തില്‍ നിന്ന് അടുത്ത ടെസ്റ്റില്‍ മികവ് പുലര്‍ത്താനാകും തന്റെ ശ്രമമെന്നും അസ്ഹര്‍ കൂട്ടിചേര്‍ത്തു.

Advertisement