ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

- Advertisement -

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പരിക്ക് മൂലം ഏറെ കാലം ടീമിന് പുറത്തായിരുന്ന ജെ റിച്ചാർഡ്സൺ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 ടീമിലും റിച്ചാർഡ്സൺ ഇടം നേടിയിരുന്നു. ഏകദിന പരമ്പരക്ക് ആദ്യം പ്രഖ്യാപിച്ച ടീമിൽ റിച്ചാർഡ്സണ് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് താരത്തോട് ദക്ഷിണാഫ്രിക്കയിൽ തന്നെ തുടരാൻ ടീം മാനേജ്‌മന്റ് ആവശ്യപ്പെടുകയായിരുന്നു.

ബിഗ്ബാഷിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് ഓസ്‌ട്രേലിയൻ ടീമിലേക്ക് ഇടം നേടിക്കൊടുത്തത്. ബിഗ്ബാഷിൽ 14 മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ റിച്ചാർഡ്സൺ വീഴ്ത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാനെതിരെ കളിക്കുമ്പോഴാണ് റിച്ചാർഡ്സണ് ഗുരുതര പരിക്കേറ്റത്. തുടർന്ന് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിലും റിച്ചാർഡ്സണ് ഇടം നേടാനായിരുന്നില്ല. അതെ സമയം ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് ശേഷം നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ റിച്ചാർഡ്സണ് അവസരം ലഭിച്ചിട്ടില്ല.

Australia ODI squad: Aaron Finch (c), Ashton Agar, Alex Carey (vc), Pat Cummins (vc), Josh Hazlewood, Marnus Labuschagne, Mitch Marsh, Jhye Richardson (SA series only), Kane Richardson, D’Arcy Short, Steve Smith, Mitchell Starc, Matthew Wade, David Warner, Adam Zampa.

Advertisement