നവംബർ അവസാനത്തോടെ എല്ലാ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും സമ്പൂർണ്ണ വാക്സിനേറ്റഡ് ആകും

Img 20211108 133418

ഓസ്‌ട്രേലിയയിലെ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾ ഈ മാസം അവസാനത്തോടെ സമ്പൂർണ്ണമായി വാക്സിനേറ്റഡ് ആകുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇപ്പോൾ മുഴുവൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും ചുരുങ്ങിയത് ഒരു ഡോസ് കോവിഡ്-19 വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ എല്ലാവർക്കും പൂർണമായി വാക്‌സിനേഷൻ നൽകുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലി പറഞ്ഞു.

സെപ്റ്റംബറിൽ തന്നെ ദേശീയ കരാറിലുള്ള കളിക്കാർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി. 97% ആഭ്യന്തര കളിക്കാർക്കും വാക്സിൻ രണ്ടാം ഡോസ് ലഭിച്ചു കഴിഞ്ഞു. അദ്ദേഹം പറഞ്ഞു “ഞങ്ങൾ 100% പുരുഷ-വനിതാ അന്താരാഷ്‌ട്ര കളിക്കാർക്കും 100% പൂർണ്ണമായി വാക്‌സിനേഷൻ നൽകി കഴിഞ്ഞു. ഞങ്ങളുടെ ആഭ്യന്തര താരങ്ങൾ മുഴുവൻ ആദ്യ ഡോസും സ്വീകരിച്ചു.” ഹോക്ക്ലി പറഞ്ഞു.

Previous articleസന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി ലക്ഷദ്വീപ് ടീം കേരളത്തിൽ പരിശീലനം തുടങ്ങി
Next article“രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ താരങ്ങൾ ഐപിഎല്ലിന് മുൻഗണന നൽകിയാൽ നമുക്ക് എന്ത് പറയാൻ കഴിയും”