ബംഗ്ലാദേശ് പര്യടനത്തിൽ ഓസ്ട്രേലിയ രണ്ട് ടി20 മത്സരങ്ങൾ അധികം കളിക്കും

- Advertisement -

ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിൽ രണ്ട് ടി20 മത്സരങ്ങൾ അധികം ഉണ്ടാകും എന്നറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നേരത്തെയുള്ള ഷെഡ്യൂൾ പ്രകാരം ന്യൂസിലാണ്ട് പര്യടനത്തിന് ശേഷമായിരുന്നു ഓസ്ട്രേലിയൻ ടൂറെങ്കിലും പിന്നീട് അത് മാറി ഓസ്ട്രേലിയ ആദ്യം എത്തുമെന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം.

വെസ്റ്റിൻഡീസ് പര്യടനം കഴിഞ്ഞയുടൻ ഓസ്ട്രേലിയ ബംഗ്ലാദേശിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയും ബംഗ്ലാദേശും മൂന്നിന് പകരം അഞ്ച് ടി20 മത്സരങ്ങളിലും കളിയ്ക്കുക എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാൻ വ്യക്തമാക്കി. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ഈ നീക്കമെന്നും അക്രം അറിയിച്ചു.

ലഭിയ്ക്കുന്ന വിവരം പ്രകാരം ന്യൂസിലാണ്ടും ബംഗ്ലാദേശിനെതിരെ അഞ്ച് ടി20 ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റുമുട്ടുമെന്നാണ് അറിയുന്നത്.

Advertisement