താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലോട്ട് ബാറ്റ് ചെയ്യേണ്ട ആവശ്യം വന്നാല്‍ അത് ചെയ്യും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മെല്‍ബേണ്‍ പിച്ചില്‍ അവസാന ഇലവന്‍ പ്രഖ്യാപിക്കുന്നത് പിച്ച് പൂര്‍ണ്ണമായും അവലോകനം ചെയ്ത ശേഷം മാത്രമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയ ആവശ്യമെങ്കില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരെ കളിപ്പിച്ചേക്കുമെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിക്കാന്‍ പോകുന്നത്.

2013 സിഡ്നിയിലാണ് ഓസ്ട്രേലിയ അവസാനമായി അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളത്തിലിറങ്ങിയത്. എന്നാല്‍ അന്തിമ തീരുമാനം നാളെ മാത്രമേയുണ്ടാകുകയുള്ളുവെന്ന് ടിം പെയിന്‍ വ്യക്തമാക്കി. ജെയിംസ് പാറ്റിന്‍സണ്‍ ഉറപ്പായും കളിക്കുമെങ്കിലും മൈക്കല്‍ നീസര്‍ കളിക്കുമോ ഇല്ലയോ എന്നതിലാണ് വ്യക്തത വരുവാനുള്ളത്.

ഓസ്ട്രേലിയ അഞ്ച് ബൗളര്‍മാരുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ടിം പെയിന്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരും. താന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത് ഏഴാം നമ്പറിലാണെന്നതിനാല്‍ തന്നെ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ആവശ്യമെങ്കില്‍ അത് ചെയ്യുമെന്നും അതില്‍ വലിയ വ്യത്യാസം ഒന്നുമുണ്ടാകില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി.

ടീമിന് മികച്ചതെന്താണോ അത് ചെയ്യുമെന്നും അതിനെക്കുറിച്ച് ചിന്തിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ബോക്സിംഗ് ഡേ ടെസ്റ്റുകള്‍ പരിഗണിച്ചാല്‍ 20 വിക്കറ്റ് നേടുക പ്രയാസമാണ്. അതിനാല്‍ തന്നെ ബാറ്റ് ചെയ്യാനാകുന്ന ഒരു ബൗളറെ ഉള്‍പ്പെടുത്തുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ടിം പെയിന്‍ വ്യക്തമാക്കി.