ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. സെപ്റ്റംബർ 4ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഉള്ളത്. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് ഓസ്ട്രേലിയ ഒരു അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ നിരയിൽ 3 താരങ്ങൾക്ക് ഈ പരമ്പര അരങ്ങേറ്റ പരമ്പര കൂടിയാവും. റിലീ മെറീഡിത്, ജോഷ് ഫിലിപ്പെ, ഡാനിയേൽ സംസ് എന്നിവരാണ് 21 അംഗ ടീമിൽ ഇടം പിടിച്ച പുതുമുഖങ്ങൾ. കൂടാതെ ഗ്ലെൻ മാക്‌സ്‌വെൽ, നതൻ ലിയോൺ, മർകസ് സ്റ്റോയ്‌നിസ് എന്നിവരും 21 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ഗവൺമെന്റിൽ നിന്ന് പരമ്പര നടത്താനുള്ള അനുമതി ലഭിച്ചതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പരമ്പരയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്. സെപ്റ്റംബർ 4, 6, 8 തിയ്യതികളിലായാണ് ടി20 മത്സരങ്ങൾ നടക്കുക. സതാംപ്ടണിലെ റോസ് ബോള് സ്റ്റേഡിയത്തിൽ വെച്ചാണ് മുഴുവൻ മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 11, 13, 16 തിയ്യതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഏകദിന മത്സരങ്ങൾ എല്ലാം ഐ.സി.സിയുടെ പുതിയ സൂപ്പർ ലീഗിന്റെ ഭാഗമാണ്.
Australia’s T20 and ODI squad: Aaron Finch (c), Sean Abbott, Ashton Agar, Alex Carey, Pat Cummins, Josh Hazlewood, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Riley Meredith, Josh Philippe, Daniel Sams, Kane Richardson, Steven Smith, Mitchell Starc, Marcus Stoinis, Andrew Tye, Matthew Wade, David Warner, Adam Zampa